Kerala

റേഷൻ വാങ്ങാത്തവർക്ക് ഇനിമുതൽ എട്ടിന്റെ പണി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കൃത്യമായി സൗ​ജ​ന്യ​റേഷൻ വാങ്ങാത്തവരുടെ റേ​ഷ​ന്‍ റ​ദ്ദാ​ക്കാ​ന്‍ നീക്കം. ഈ വിഷയം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സംസ്ഥാന സർക്കാരിനെ അറിയിച്ചു. അ​ര്‍​ഹ​ര്‍​ക്ക്​ സൗ​ജ​ന്യ​റേ​ഷ​ന്‍ നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രി രാം​വി​ലാ​സ് പാ​സ്വാ​ന്റെ നി​ര്‍​ദേ​ശം.

മു​ന്‍​ഗ​ണ​ന​പ​ട്ടി​ക​ക്കാ​ര്‍ മൂ​ന്നു​മാ​സം തു​ട​ര്‍​ച്ച​യാ​യി റേ​ഷ​ന്‍ വാങ്ങാതിരുന്നാൽ ഇത്തരക്കാരെ ഒഴിവാക്കി തൊ​ട്ട് പി​റ​കി​ലു​ള്ള​വ​ര്‍ പ​ട്ടി​ക​യി​ലെ​ത്തും. കേ​ന്ദ്ര ഭ​ക്ഷ്യ​ഭ​ദ്ര​താ​നി​യ​മം അ​നു​സ​രി​ച്ച്‌ സം​സ്ഥാ​ന​ത്ത് 1,54,80,042 പേ​ര്‍​ക്കാ​ണ് സൗ​ജ​ന്യ​റേ​ഷ​ന് അ​ര്‍​ഹ​ത. എ​ന്നാ​ല്‍, കേ​ര​ളം ത​യാ​റാ​ക്കി​യ മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ന​ര്‍​ഹ​ര്‍ ക​ട​ന്നു​കൂ​ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Read also:കൊച്ചിയില്‍ നാവിക സേന ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ റെയ്ഡ്‌

സം​സ്ഥാ​ന സ​ര്‍​ക്കാ​റി‍ന്റെ ക​ണ​ക്ക​നു​സ​രി​ച്ച്‌ സൗ​ജ​ന്യ​റേ​ഷ​ന്​ അ​ര്‍​ഹ​ത​യു​ള്ള​വ​രി​ല്‍ 80 ശ​ത​മാ​നം മാ​ത്ര​മാ​ണ് റേ​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന​ത്. ബാ​ക്കി 20 ശ​ത​മാ​നം അ​ന​ര്‍​ഹ​മാ​യി റേ​ഷ​ന്‍ വാ​ങ്ങാ​തെ ചി​കി​ത്സാ​സൗ​ക​ര്യ​മ​ട​ക്കം മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​ക​യാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം ആ​രം​ഭി​ച്ച​താ​യി ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

അനർഹരെ പുറത്താക്കുന്നതോടെ അ​ര്‍​ഹ​രാ​യ 20 ശ​ത​മാ​നം പേ​രും പ​ട്ടി​ക​യി​ല്‍ വ​രു​മെ​ന്നും എന്നാൽ , മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടാ​യി​ട്ടും റേ​ഷ​ന്‍ വാ​ങ്ങാ​ത്ത​വ​രാ​ണെ​ങ്കി​ല്‍ ഇ​വ​രു​ടെ കാ​ര്‍​ഡ് റ​ദ്ദാ​ക്കില്ലെന്നും മന്ത്രി പറഞ്ഞു. പ​ക​രം ഇ​വ​രു​ടെ റേ​ഷ​ന്‍ അ​ര്‍​ഹ​ര്‍​ക്ക് വീ​തി​ച്ച്‌ ന​ല്‍​കും. ഇ​തി​ന്​ ന​ട​പ​ടി തു​ട​ങ്ങി.

എ.​എ.​വൈ കാ​ര്‍​ഡു​കാ​ര്‍​ക്ക് (മ​ഞ്ഞ) 28 കി​ലോ അ​രി​യും ഏ​ഴ് കി​ലോ ഗോ​ത​മ്പും മു​ന്‍​ഗ​ണ​ന​കാ​ര്‍​ഡു​കാ​ര്‍​ക്ക് (പി​ങ്ക്) ഓ​രോ അം​ഗ​ത്തി​നും നാ​ല് കി​ലോ അ​രി​യും ഒ​രു കി​ലോ ഗോ​ത​മ്പും സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്നു​ണ്ട്. 20 ശ​ത​മാ​നം പേ​ര്‍ സൗ​ജ​ന്യ റേ​ഷ​ന്‍ വാ​ങ്ങാ​ത്ത​തി​നെ ​തു​ട​ര്‍​ന്ന് മു​ന്‍​ഗ​ണ​നേ​ത​ര വി​ഭാ​ഗം-​നോ​ണ്‍ സ​ബ്സി​ഡി​ക്കാ​രു​ടെ(​വെ​ള്ള​കാ​ര്‍​ഡ്) റേ​ഷ​ന്‍​വി​ഹി​തം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വും സർക്കാർ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button