ന്യൂ ഡൽഹി : വിവിധ ടെലികോം കമ്പനികള്‍ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ടെലികോം റെലുഗേലറ്റി അതോറിറ്റി. 2017 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്തി സേവനങ്ങളില്‍ ഗുണനിലവാരം ഉറപ്പുവരുത്താത്തതിന് റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, എയര്‍സെല്‍, ബിഎസ്‌എന്‍എല്‍ എന്നീ കമ്പനികൾക്കെതിരെയാണ് നടപടി.
നിലവിൽ തരംഗമായി നിൽക്കുന്ന ജിയോയ്ക്ക് 31 ലക്ഷം രൂപയാണ് പിഴ. ഇന്റര്‍കണക്ഷന്‍ പ്രശ്നങ്ങള്‍, കോള്‍ സെന്ററുകളിലും കസ്റ്റമര്‍ കെയറുകളിലും സേവനം ലഭിക്കാനുള്ള കാലതാമസം, ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാലും സേവനം അവസാനിപ്പിക്കാനുള്ള കാലതാമസം തുടങ്ങിയവയാണ് പിഴ.
കോള്‍ മുറിഞ്ഞു പോകല്‍, പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നതിലെ പ്രശ്നങ്ങള്‍, കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ഐഡിയക്ക് മേൽ 29 ലക്ഷത്തോളം രൂപയാണ് ട്രായുടെ പിഴ.
എയര്‍ടെല്ലിന് പോസ്റ്റ്പെയ്ഡ്-പ്രീപെയ്ഡ് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നതിനുള്ള പ്രശ്നങ്ങളും കോള്‍ സെന്ററുകളിലെ പ്രവര്‍ത്തനത്തിലെ പോരായ്മകളും ചൂണ്ടിക്കാട്ടി 23 ലക്ഷമാണ് പിഴ ചുമത്തിയത്.
വോഡഫോണിന് ഒന്‍പത് ലക്ഷം രൂപയാണ് പിഴ. കണക്ഷനുകള്‍ വേണ്ടെന്ന് വെച്ചവര്‍ക്ക് ഡെപ്പോസിറ്റ് തുക തിരികെ നല്‍കുന്നതിലെ കാലതാമസം, കോളുകള്‍ മുറിഞ്ഞുപോകല്‍, സേവനങ്ങളിലെ കാലതാമസം എന്നിവയാണ് കാരണം.
Also read : അക്കൗണ്ടിലേക്ക് കോടികള്‍ ഇട്ടുകൊടുത്തത് മനഃപൂര്‍വ്വം: പിന്നിലുള്ള കാരണം വ്യക്തമാക്കി എസ് ബി ഐ
Post Your Comments