തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കണമെന്ന സര്‍ക്കാരിന്റെ ആഹ്വാനം വാക്കുകളില്‍ മാത്രം നില്‍ക്കുന്നുവെന്ന് തെളിയിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിന് നിരോധനം വന്നിട്ടും പ്ലാസറ്റിക്ക് മാലിന്യത്തിന്റെ അളവ് ദിനം പ്രതി വര്‍ധിച്ച് വരികയാണ്.
ശുചിത്വ മിഷന്‍ അടുത്തിടെ പുറത്ത് വിട്ട കണക്ക് പ്രകാരം 480 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യമാണ് കേരളം പ്രതിദിനം പുറന്തള്ളുന്നത്. അതായത് ഒരു കുടുംബത്തില്‍ നിന്നും ഏകദേശം 60 ഗ്രാം പ്ലാസ്റ്റിക്ക് മാലിന്യമാണ് പുറന്തള്ളുന്നത്. രണ്ടര കോടിയിലേറെ തുക ബോധവത്കരണത്തിനായി മാത്രം സര്‍ക്കാര്‍ ചെലവഴിച്ചിരുന്നു. സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍ പുറന്തള്ളുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്.
തിരുവനന്തപുരം 26 ടണ്‍, തൃശ്ശൂര്‍ 7, കൊല്ലം 8, കൊച്ചി- കോഴിക്കോട് 16, കണ്ണൂര്‍ 4 ടണ്‍ എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ കണക്ക്. പ്ലാസ്റ്റിക്ക് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക്ക് ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ ശ്രമവും വിജയിച്ചില്ല.
Post Your Comments