കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി എസ്.എഫ്.ഐ. സര്‍വകലാശാല, കോളേജ് യൂണിയനുകളുടെ പരിപാടികളില്‍ താരങ്ങളെ ക്ഷണിക്കരുതെന്ന് ദേശീയ പ്രസിഡന്റ് വി.പി സാനു പറഞ്ഞു. എല്ലാ ഭീഷണികളും അതിജീവിച്ച്, കരിയര്‍ വരെ പണയപ്പെടുത്തി, ലിംഗവിവേചനത്തിനും അനീതിക്കുമെതിരേ ശബ്ദമുയര്‍ത്താന്‍ തയാറായി സംഘടനയില്‍നിന്നു രാജിവച്ച നാലു നടിമാരെ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയിലെ വനിതാ അംഗങ്ങളെ ഒതുക്കിയിരുത്താമെന്ന ഹുങ്കിനു നേര്‍ക്കാണു മലയാളത്തിന്റെ പ്രിയനടിമാര്‍ വെല്ലുവിളികളുയര്ത്തിയതെന്നും സാനു പറഞ്ഞു. തന്റേ ഫേസ്ബുക്ക് കുറിപ്പീലൂടെയായിരുന്നു സാനുവിന്റെ പ്രതികരണം.
READ ALSO: 14 നടിമാര്‍ കൂടി അമ്മയില്‍ നിന്നും പുറത്തേക്ക്
‘എല്ലാ ഭീഷണികളും അതിജീവിച്ച്, കരിയര്‍ വരെ പണയപ്പെടുത്തി, ലിംഗവിവേചനത്തിനും അനീതിക്കുമെതിരേ ശബ്ദമുയര്‍ത്താന്‍ തയാറായി സംഘടനയില്‍നിന്നു രാജിവച്ച നാലു നടിമാരെ അഭിവാദ്യം ചെയ്യുന്നു. അമ്മയെന്നു നാമകരണം ചെയ്ത് സര്‍വംസഹകളായി സംഘടനയിലെ വനിതാ അംഗങ്ങളെ ഒതുക്കിയിരുത്താമെന്ന ഹുങ്കിനു നേര്‍ക്കാണു മലയാളത്തിന്റെ പ്രിയനടിമാര്‍ വെല്ലുവിളികളുയര്‍ത്തിയത്. പണക്കൊഴുപ്പിന്റെ ബലത്തില്‍ മലയാള സിനിമയെ മുഴുവന്‍ നിയന്ത്രിക്കുന്നു എന്നഹങ്കരിക്കുന്ന താരരാജാക്കന്മാരുടെ സിനിമകള്‍ ഈയിടെയായി പൊട്ടിപ്പൊളിഞ്ഞുപോകുന്നുണ്ട്.’
‘താരാരാധനയ്ക്ക് ഉപരിയായി സിനിമയുടെ പ്രമേയവും രാഷ്ട്രീയവും അംഗീകരിക്കപ്പെടുന്ന തരത്തിലേക്കു കേരളസമൂഹം മാറിവരുകയാണ്. അതുകൊണ്ട് മലയാള നടന്മാര് എടുത്ത ഈ തീരുമാനം തീര്‍ച്ചയായും മലയാളിയുടെ സിനിമാ നീരീക്ഷണങ്ങളില്‍ പ്രതിഫലിക്കും. ഫാന്‍സിന്റെ തുടര്‍ച്ചയായ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കു മലയാളത്തിന്റെ മഹാനടന്മാര് മൗനികളായിരുന്നു നിര്‍ലോഭം പിന്തുണ കൊടുക്കുന്നത് നാം കണ്ടതാണ്. അത്തരക്കാരില്‍നിന്നും ഒരു സ്ത്രീക്കു നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതു പോലും അബദ്ധമാണ്. ദിലീപ് വിഷയത്തിലെ നിലപാടുകള്‍ ഈ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായും’ സാനുവിന്റെ കുറിപ്പില്‍ പറയുന്നു.
Post Your Comments