Latest NewsKerala

അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം : അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ ആരെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാംപസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണു എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തിലേക്കു നയിച്ച അക്രമത്തിനു നേതൃത്വം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി ഫേയ്സ് ബുക്കില്‍ കുറിച്ചു.

Read Also :നേരത്തെ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച്‌ രംഗത്തെത്തിയ കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ

കൊലപാതകം വളരെ ആസൂത്രിതമായിട്ടാണു നടത്തിയതെന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ക്യാംപസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണമെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button