India

ഒരു രൂപ കുടിശ്ശിക വന്നു; ബാങ്കുകാർ ഉപഭോക്താവിനോട് ചെയ്തതിങ്ങനെ

ചെന്നൈ: ഒരു രൂപ കുടിശ്ശിക വന്നതിന് ഉപഭോക്താവിന്റെ പണയം വെച്ച സ്വർണം ബാങ്കുകാർ തിരിച്ചുനൽകിയില്ല. തമിഴ്‌നാട്ടിലെ കാഞ്ചിപുരം സെന്‍ട്രല്‍ കോഓപ്പറേറ്റിവ് ബാങ്കിന്റെ പല്ലാവരം ശാഖയിലാണ് സംഭവം. ഈ സംഭവത്തിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഉപഭോക്താവ്.

സി കുമാര്‍ എന്നയാളാണ് ബാങ്കിൽ പണയം വെച്ചത്. സ്വര്‍ണം പണയം വച്ചെടുത്ത വായ്പ തുക പലിശ സഹിതം തിരിച്ചടച്ചെങ്കിലും ഒരു രൂപ കുടിശ്ശികയുണ്ടെന്ന കാരണം പറഞ്ഞ് ഈട് നല്‍കിയ 17 പവന്‍ സ്വര്‍ണ്ണമാണ് തിരികെ നല്‍കാന്‍ ബാങ്ക് തയ്യാറാകാത്തത്. 138 ഗ്രാം സ്വര്‍ണ്ണമാണ് ഒരു രൂപയുടെ കുടിശ്ശിക ഉന്നയിച്ച് തിരികെ കൊടുക്കാതിരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈടു നല്‍കിയ 138 ഗ്രാം സ്വര്‍ണ്ണം (17 പവന്‍) തിരികെ കിട്ടാന്‍ കുമാര്‍ ബാങ്ക് ശാഖയില്‍ കയറിയിറങ്ങുകയാണ്.

Read also:ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം ക്യാൻസർ രോഗി ജീവനൊടുക്കി

3.50 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് 1.23 ലക്ഷം രൂപയ്ക്ക് ഇയാള്‍ ബാങ്കില്‍ പണയപ്പെടുത്തിയത്. തുടര്‍ന്ന് വായ്പ എടുത്ത തുകയുടെ പലിശയടക്കം അടച്ച് സ്വര്‍ണ്ണം തിരികെ എടുക്കാന്‍ ബാങ്കിനെ സമീപിച്ചു. എന്നാല്‍ വായ്പ തിരിച്ചടവില്‍ ഒരു രൂപയുടെ കുറവുണ്ട് എന്ന വാദം ഉന്നയിച്ച് ഇയാള്‍ ഈടായി നല്‍കിയ സ്വര്‍ണ്ണം തിരിക നല്‍കാന്‍ ബാങ്ക് തയാറായില്ല. മാത്രമല്ല ഇയാളില്‍ നിന്നു ബാങ്ക് കുടിശ്ശികയായി പറയുന്ന ഒരു രൂപ അടയ്ക്കാന്‍ തയ്യാറായിട്ടും അത് ബാങ്ക് സ്വീകരിച്ചില്ല. കേസില്‍ പരാതിക്കാരന്റെ വാദം കേട്ട കോടതി രണ്ട് ആഴ്ചയ്ക്കുള്ളില്‍ ബാങ്ക് നിലപാട് അറിയിക്കണമെന്ന് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button