പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് മധുവിനെ ആളുകള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം ഇന്നും ആരുടെയും കണ്ണില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. മധുവിന്റെ നനുത്ത ഓര്‍മകളും പേറി മധുവിന്റെ സഹോദരി ചന്ദ്രിക ഇന്ന് പോലീസ് കുപ്പായമണിയും.
തിരുവനന്തപുരത്ത് 70 ആദിവാസി യുവതീയുവാക്കള്‍ക്ക് മുഖ്യമന്ത്രി സിവില്‍ പൊലീസ് ഓഫിസറായി നിയമന ഉത്തരവ് നല്‍കുമ്പോള്‍ അതിലൊരാള്‍ ചന്ദ്രികയാണ്. മധു കൊല്ലപ്പെട്ട ദിവസമായിരുന്നു ചന്ദ്രികയുടെ പരീക്ഷ. പാലക്കാട് ജില്ലയിലാണ് ചന്ദ്രികക്ക് നിയമനം ലഭിച്ചത്. ജില്ല റാങ്ക് പട്ടികയില്‍ അഞ്ചാമതായിരുന്നു.
Also Read : മധുവിന്റെ കൊലപാതകം; 16 പ്രതികൾക്ക് ജാമ്യം
മധു കൊല്ലപ്പെട്ട് ഒരുമാസത്തിന് ശേഷം ചന്ദ്രികയെ സിവില്‍ പൊലീസ് ഓഫിസറായി തെരഞ്ഞെടുത്ത് ഔദ്യേഗികമായി അറിയിപ്പ് ലഭിച്ചിരുന്നു. മധുവിന്റെ കൊലപാതകത്തില്‍ സംഭവത്തില്‍ 16 പ്രതികളാണ് അറസ്റ്റിലായത്. സഹായമായി സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ മധുവിന്റെ മാതാവ് മല്ലിക്ക് നല്‍കി. ചന്ദ്രികയെ കൂടാതെ മറ്റൊരു സഹോദരിയും മധുവിനുണ്ട്.
Post Your Comments