കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ കേസിൽ ഗാന്ധിനഗര്‍ എസ്‌ഐ നിയമലംഘനം നടത്തിയതായി കോടതി. ഏറ്റുമാനൂര്‍ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read also:ഐസ്‌ക്രീം പാര്‍ലര്‍ കേസ്; പുനഃരന്വേഷണത്തിനായി വി എസ് കോടതിയിൽ
കെവിന്റെ ഭാര്യയുടെ പിതാവ് ചാക്കോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് എസ്‌ഐ ആയിരുന്ന എംഎസ് ഷിബു ആണെന്നാണ് കോടതിയുടെ വിശദീകരണം. പൊലീസ് സ്റ്റേഷനില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചാക്കോയ്ക്ക് ഒപ്പം ചേര്‍ന്ന് ശ്രമിച്ചതായും കോടതി അറിയിച്ചു. നീനുവിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് എടുത്ത നടപടിക്കാണ് കോടതിയുടെ വിമര്‍ശനം
Post Your Comments