![here is what happened to the police trainee who posed for a selfie in judge's chair](/wp-content/uploads/2018/07/POLICE.png)
ഭോപ്പാൽ: ജഡ്ജിയുടെ കസേരയിൽ ഇരുന്ന് സെല്‍ഫി എടുത്ത പോലീസ് ട്രെയ്നിക്ക് കിട്ടിയത് എട്ടിന്റെ പണി. മധ്യപ്രദേശ് പോലീസിൽ ട്രെയ്നി കോൺസ്റ്റബിളായിരുന്ന റാം അവതാർ റാവത്താണ് മജിസ്ട്രേറ്റിന്റെ കസേരയിൽ ഇരുന്നു സെൽഫി എടുത്തത്. സെൽഫിയോടുള്ള ഭ്രമം ഒടുവിൽ ഇയാളെ ജയിലയിൽ എത്തിച്ചു. സംഭവം കണ്ട ജുഡീഷ്യൽ സ്റ്റാഫ് ഇയാൾക്കെതിരെ പരാതിപ്പെടുകയായിരുന്നു.
ALSO READ: ഇനി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സെല്‍ഫി എടുത്താല്‍ എട്ടിന്റെ പണി
തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും, ഇയാൾക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒരു തമാശയ്ക്ക് ചെയ്തതാണെന്നും ഇത്രയും വലിയ പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു . ഒരു വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments