കശ്മീർ : ജമ്മു കശ്മീരിലെ സര്‍ക്കാര്‍ രൂപീകരണത്തിൽ പിഡിപിയുമായുള്ള സഖ്യം വേണ്ടെന്ന് കോൺഗ്രസ് അറിയിച്ചു .ഇന്ന് മൻമോഹൻ സിംഗിന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പിഡിപിയുമായി ഒരിക്കലും സഖ്യമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു . ബിജെപി പിന്തുണ പിന്‍ വലിച്ചതോടെ ഭരണം നഷ്ടമായ പിഡിപിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നുവെന്ന മാധ്യമ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഗുലാം നബി ആസാദിന്റെ പ്രസ്താവന.
കശ്മീരിലെ 87 അംഗ നിയമസഭയില്‍ പിഡിപിക്ക് 28 സീറ്റുകളും കോണ്‍ഗ്രസിന് 12 സീറ്റുകളുമാണുള്ളത്. 44 സീറ്റുകള്‍ ഉണ്ടെങ്കിലേ പിഡിപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയൂ. ഇതിനിടെ ചില പിഡിപി നേതാക്കള്‍ സ്വതന്ത്രന്മാരുമായും സിപി ഐ എം എം. എല്‍ എമാരുമായും ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments