തൃശൂര്‍: മദ്യപിച്ച് അക്രമാസക്തമായ രീതിയില്‍ കാര്‍ ഓടിച്ച രണ്ട് പേര് അറസ്റ്റിലായി. തൃശൂരിലാണ് സംഭവ പരമ്പര അരങ്ങേറിയത്.
നഗരത്തില്‍ ശ്രീവടക്കുംന്നാഥന് സന്നിധിയില്‍ മദ്യപിച്ച് അക്രമാസക്തമായ രീതിയിലാണ് കാര്‍ ഓടിച്ചത്.
നടത്തറ സ്വദേശി സുജിത്ത് (40),മരത്താക്കര സ്വദേശി ജയന് (48) എന്നിവരാണ് അറസ്റ്റിലായത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. സംഘം മദ്യപിച്ച് വാഗണ്‍ ആര് കാറുമായി തിരുവമ്പാടി ക്ഷേത്രഭാഗത്തുനിന്ന് അമിതവേഗതയില്‍ നായ്ക്കനാലിലൂടെ വടക്കുംന്നാഥ മൈതാനിയിലേക്ക് പ്രവേശിച്ചു.
തുടര്‍ന്ന് അവിടെ ഭീതിജനകമായി വാഹനമോടിച്ച് നടുവിലാല്‍ ആല്ത്തറഭാഗത്ത് ഭജനയിരുന്നവരെ വിറപ്പിച്ച് നടുവിലാല്‍ പടിയിലൂടെ ശ്രീമൂലസ്ഥാനത്തേക്ക് ഇറക്കി എം.ജി. റോഡിലേക്ക് കുതിച്ചു.
തിരിച്ച് ഉച്ചത്തില്‍ അലറിക്കൊണ്ട് വാഹനം ശ്രീമൂലസ്ഥാനത്തേക്ക് തന്നെ തിരിച്ചു. അവിടെയുണ്ടായിരുന്ന ഡിവൈഡറില്‍ തട്ടി കാര്‍ നിന്നതോടെ ആല്‍ത്തറയില്‍ ഭജനയിരുന്നവരുടെ സംഘം ഓടിവരികയും കാറിലുണ്ടായിരുന്ന സംഘത്തെ പിടികൂടുകയും ചെയ്തു. ശ്രീവടക്കുംന്നാഥന് ദേവസ്വം അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസെത്തി സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments