India

വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: രാജ്യംവിട്ട മദ്യവ്യാപാരി വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിയ്ക്കും. പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. മല്യയുടെ 12,500 കോടിയുടെ ആസ്തി കണ്ടുകെട്ടാനും എന്‍ഫോഴ്സ്മെന്റ് അപേക്ഷ നല്‍കി. മല്യയെ അറസ്റ്റു ചെയ്യാന്‍ മുംബൈ പ്രത്യേക കോടതി ഈ ആഴ്ച ആദ്യം ഉത്തരവിട്ടിരുന്നു.

മല്യയുടെ സ്ഥാപനങ്ങളായ, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് ഹോള്‍ഡിംഗ്സ് എന്നിവയ്ക്കും നോട്ടീസ് അയച്ചിരുന്നു. കേസ് ജൂലായ് 30നാണ് വീണ്ടും പരിഗണിക്കുക. മല്യയ്ക്കു പുറമേ ഈ സ്ഥാപനങ്ങള്‍ക്കെതിരെയും എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Read Also : വിജയ് മല്യയ്ക്ക് വന്‍ തിരിച്ചടിയായി ലണ്ടന്‍ കോടതി ഉത്തരവ്‌

900 കോടിയുടെ കിംഗ്ഫിഷര്‍ ഐഡിബിഐ ബാങ്ക് വായ്പ തട്ടിപ്പില്‍ മല്യയ്ക്കെതിരെ കഴിഞ്ഞ വര്‍ഷമാണ് എന്‍ഫോഴ്സ്മെന്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. 2005-10 വര്‍ഷത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ കബളിപ്പിച്ച് 6,027 കോടി രൂപ തട്ടിയ കേസിലാണ് അടുത്ത കുറ്റപത്രം സമര്‍പ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button