കൊച്ചി: ബന്ധുവിനെ കബിളിപ്പിച്ച് പണം തട്ടിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അറസ്റ്റിൽ. സ്വന്തം നഗ്നചിത്രങ്ങള്‍ യുവാവ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് തടയാനെന്ന പേരിലാണ് ബന്ധുവായ യുവതിയില്‍ നിന്ന് 70,000 രൂപ പെൺകുട്ടി തട്ടിയെടുത്തത്. കൊച്ചി തോപ്പുംപടി സ്വദേശിയായ പെണ്‍കുട്ടിയാണ് പിടിയിലായത്.
ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാനായി സ്വന്തം നഗ്നചിത്രങ്ങളെടുക്കുകയും ഫേസ്ബുക്കിൽ വ്യാജ ഐഡി നിർമിക്കുകയും ചെയ്തു. പരിചയക്കാരനായ യുവാവിന്റെ പേരിലായിരുന്നു വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കിയത്. അതില്‍ നിന്ന് സ്വന്തം നഗ്നചിത്രങ്ങള്‍ തന്റെ യഥാര്‍ത്ഥ ഫെയ്‌സ്ബുക്ക് ഐഡിയിലേക്ക് അയച്ച് തെളിവ് കാണിച്ചാണ് പെണ്‍കുട്ടി ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
Read also:കൊക്കയിലേക്ക് ബസ് മറഞ്ഞു ; 45 മരണം
ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കും എന്നൊരു ഭീഷണി സന്ദേശവും വ്യാജ ഐഡിയില്‍ നിന്ന് സ്വന്തം ഐഡിയിലേക്ക് അയച്ചു. ഈ സന്ദേശം കാണിച്ചാണ് ബന്ധുവായ യുവതിയില്‍ നിന്ന് ചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനെന്ന വ്യാജേനെ 70,000 രൂപ വാങ്ങിയത്.
എന്നാല്‍ പണം നല്‍കിയ ശേഷം ബന്ധുവായ യുവതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത് കാണിച്ച് യുവാവിന്റെ പേരില്‍ തോപ്പുംപടി പോലീസില്‍ പരാതി നല്‍കി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. പ്രതിയായ പെൺകുട്ടി പോലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു.
Post Your Comments