KeralaLatest NewsNews

അമ്മയിലെ പ്രശ്‌നം, പ്രതികരണവുമായി ടി.പി മാധവന്‍

കൊല്ലം: നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ ഉയരവേ പ്രതികരണവുമായി നടന്‍ ടി.പി മാധവന്‍ രംഗത്ത്. സംഭവത്തെ പറ്റി പലഭാഗത്ത് നിന്നും വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്ന് ടി.പി മാധവന്‍ വ്യക്തമാക്കി. അമ്മയുടെ തീരുമാനത്തിനെതിരെ നടിമാര്‍ നടത്തിയ പ്രതിഷേധം ധീരമായ നടപടിയായിരുന്നുവെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയാണ് ടി.പി മാധവന്‍. മൂന്നു വര്‍ഷം മുന്‍പ് ഹരിദ്വാറില്‍വെച്ച് ഇദ്ദേഹത്തിന് പക്ഷാഘാതം വന്നിരുന്നു. ഇപ്പോള്‍ ഗാന്ധി ഭവനില്‍ താമസിക്കുകയാണ് ഇദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button