India

പാലിനും മേഴ്സിഡസ് ബെന്‍സിനും ഒരേ നികുതി ഏർപ്പെടുത്താൻ കഴിയുമോ? കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാലിനും മേഴ്സിഡസ് ബെന്‍സ് കാറിനും ഒരേ നികുതി ഏര്‍പ്പെടുത്തുന്നത് എങ്ങനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരക്ക് സേവന നികുതിക്ക് കീഴില്‍ എല്ലാ സാധനങ്ങള്‍ക്കും ഒരേ നികുതി ഏര്‍പ്പെടുത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തിനും ഒരേ നികുതി ഏർപ്പെടുത്തിയാൽ ഭക്ഷ്യസാധനങ്ങളുടേയും അവശ്യ സാധനങ്ങളുടേയും വില ഉയരുമെന്നും പ്രധാനമന്ത്രി സ്വരാജ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

Read Also: സഹകരണ ഫെഡറലിസത്തിന്റെ ഉദാഹരണമാണ് ജി.എസ്.ടി; മോദി

ജി.എസ്.ടി നടപ്പിലായതിന് ശേഷം പരോക്ഷ നികുതിയില്‍ 70 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. രാജ്യത്തെ ‘ഇന്‍സ്‌പെക്ടര്‍ രാജ്’ ഇല്ലാതാക്കാനും ജി.എസ്.ടിയിലൂടെ കഴിഞ്ഞു. എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഒരേ നികുതി ഏര്‍പ്പെടുത്തന്നത് ലളിതമാണെങ്കിലും പ്രായോഗികമല്ല. അഞ്ച് ശതമാനമാണ് ഭക്ഷ്യവസ്തുക്കള്‍ക്കുള്ള ജി.എസ്.ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button