മധ്യപ്രദേശ്: എട്ട് വയസുകാരിയെ സ്‌കൂൾ നിന്ന് തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പിതാവ്. തന്റെ മകൾക്ക് നീതി ലഭിക്കണമെന്നും, പ്രതിയെ മരണം വരെ തൂക്കിക്കൊല്ലണമെന്നും കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. ജൂൺ 26ന് സ്‌കൂൾ കഴിഞ്ഞ് അച്ഛനെ കാത്തു നിന്ന പെൺകുട്ടിയെയാണ് പ്രതികൾ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഡൽഹി കൂട്ട ബലാത്സംഗത്തിന് സമാനായ മറ്റൊരു സംഭവമാണ് ഇതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ALSO READ: മാനസികവൈകല്യമുള്ള എട്ട് വയസുകാരിയെ പീഡിപ്പിച്ച്
പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെയുള്ള അക്രമത്തിനെതിരെ മധ്യപ്രദേശിൽ നിരവധി പ്രതിഷേധങ്ങൾ നടക്കുകയാണ്. പെൺകുട്ടിയെ പ്രതികൾ അതി ക്രൂരമായ പീഡനത്തിന് ഇടയാക്കിയിരുന്നു. പെൺകുട്ടി അപകടനില തരണം ചെയ്‌തതായാണ് പുറത്തു വരുന്ന വിവരം.
സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments