മക്കളെ വിട്ടു തന്നില്ലേല്‍ വധിക്കുമെന്ന് മുന്ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ഭീഷണി. 35 കാരനായ യുവാവാണ് മുന്‍ ഭാര്യയ്ക്കെതിരെ വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കടുത്ത നടപടിയാണെടുത്തിരിക്കുന്നത്.
ദുബായിലാണ് സംഭവം. എമിറേറ്റ് സ്വദേശിയായ യുവാവ് വിവാഹ ബന്ധം വേര്‍പെടുത്തിയിട്ട് നാളുകളായി. കഴിഞ്ഞ ജനുവരി 16ന് മുന്‍ ഭാര്യയുടെ ഔദ് അല്‍ മുതൈനിലുള്ള വീട്ടിലെത്തി ഇയാള്‍ കുട്ടികളെ കണ്ടിരുന്നു. 6,10,12 എന്നീ പ്രായത്തിലുള്ള മക്കളാണ് ഇദ്ദേഹത്തിന്. കുട്ടികള്‍ക്ക് പിതാവിനെ കണ്ട ഓര്‍മ്മയില്ല. മൂത്ത മകനെ കണ്ടപ്പോള്‍ അച്ഛനാണെന്ന് പറഞ്ഞെങ്കിലും കുട്ടി തിരിച്ചറിഞ്ഞില്ല.
ആറ് വര്‍ഷമായി ഇയാള്‍ കുട്ടികളെ കാണാന്‍ ശ്രമിച്ചിരുന്നില്ലെന്നും മക്കളെ കാണാന്‍ അവകാശമില്ലെന്നും യുവതി പ്രതികരിച്ചു. കാണണമെങ്കില്‍ കോടതി വഴി മാത്രമേ സാധിക്കൂവെന്നും ഭാര്യ പറഞ്ഞു. ഇത് കേട്ടതോടെയാണ് യുവാവ് മുന്‍ ഭാര്യയ്ക്കെതിരെ വധഭീഷണി മുഴക്കിയത്. ഭാര്യ പരാതി നല്കിയ പ്രകാരം പോലീസ് കേസെടുക്കുകയും കോടതി ഇയാള്‍ക്ക് ഒരു മാസം തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു.
Post Your Comments