നെല്ലൂർ: ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ ഭർത്താവും വീട്ടുകാരും യുവതിയോട് കാട്ടിയത് കൊടും ക്രൂരതകൾ.മൂന്ന് ദിവസം മുൻപ് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. യുവതിയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയുടെ തല മൊട്ടയടിക്കുകയും, മുഖത്ത് ചായം പുരട്ടുകയും ചെയ്ത ശേഷം ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. ഓരോ ക്ഷേത്രത്തിന് മുന്നിൽ എത്തുമ്പോഴും ജനങ്ങൾക്ക് മുന്നിൽവെച്ച് ഇവരെ പരസ്യമായി മുഖത്തടിക്കുകയും. ഇനി ഞാൻ ആ തെറ്റ് ആവർത്തിക്കില്ലെന്ന് യുവതിയെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തു.
ALSO READ: ഭർത്താവിന്റെ സുഹൃത്തിനൊപ്പം പോകാൻ വേണ്ടി യുവതി കുഞ്ഞിനോട് ചെയ്തത്
വിവാഹം നടന്ന് എട്ട് വർഷം കഴിഞ്ഞപ്പോളാണ് ഭർത്താവ് യുവതിയെ സംശയിക്കാൻ തുടങ്ങിയത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. യുവാവിന്റെ സംശയത്തെ തുടർന്ന് ഭതൃഗൃഹത്തിലും യുവതി കടുത്ത പീഡനങ്ങൾക്ക് ഇരയായിരുന്നു. ഭർത്താവിനും വീട്ടുകാർക്കും എതിരെ പോലീസിൽ പരാതി നൽകാൻ യുവതി ആദ്യം വിസമ്മതിച്ചെങ്കിലും ബന്ധുക്കളുടെ സമ്മർദ്ദത്തെ തുടർന്ന് യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Post Your Comments