ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ജീവിക്കാന്‍ മകനോട് സ്വന്തം അമ്മ ചെയ്തത് മൃഗീയ ക്രൂരത. ഭര്‍ത്താവിന്റെ സുഹൃത്തുമായുള്ള ബന്ധം വഷളായപ്പോള്‍ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ, ഒന്നിച്ചു ജീവിക്കാന്‍ മകന്‍ തടസമായി. ഒടുവില്‍ ഏഴ് വയസുകാരനെ കിണറ്റിലെറിഞ്ഞ് അമ്മ മുങ്ങി. സേലത്താണ് സംഭവം നടക്കുന്നത്. സേലം അട്ടയംപാളയം പാപ്പരപ്പട്ടി സ്വദേശി മണികണ്ഠന്റെ ഭാര്യ മൈനാവതി(24)യാണ് ഈ ക്രൂരത ചെയ്തത്.
ശിവകുമാര്‍ എന്ന കുട്ടിയുടെ മൃതദേഹം കഴിഞ്ഞദിവസം പോലീസ് കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. മകനെ കാണാനില്ലെന്ന് അച്ഛന്‍ മണികണ്ഠന്റെ പരാതിയിൽ ആണ് പോലീസ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തന്റെ സുഹൃത്തുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന കാര്യം മണികണ്ഠന്‍ അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.
ഭർത്താവിന്റെ സുഹൃത്തായ ദേവരാജനുമായി യുവതിയുടെ ബന്ധം അതിരുകൾ ലംഘിച്ചതോടെ തന്നെ വിവാഹം കഴിക്കണമെന്നു യുവതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മകനെ ഒഴിവാക്കിയാൽ മാത്രമേ വിവാഹം കഴിക്കൂ എന്ന് ദേവരാജൻ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് യുവതിയെ ഈ കടും കൈ ചെയ്യാൻ പ്രേരിപ്പിച്ചത്.
Post Your Comments