KeralaLatest News

സ്ത്രീകളോട് ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീലചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ

കല്പറ്റ: ഫോണിലൂടെ സ്ത്രീകളെ ശല്യം ചെയ്ത് യുവാവ് പിടിയിൽ. തിരുനെല്‍വേലി സ്വദേശി ഇസക്കി ദുരൈ(27)യെയാണ് തമിഴ്‌നാട് ഈറോഡ് പോലീസിന്റെ സഹായത്തോടെ വയനാടിലെ അമ്പലവയല്‍ പോലീസ് പിടികൂടിയത്. അമ്പലവയല്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഈറോഡില്‍ പെയിന്റിങ് തൊഴിലാളിയായ ഇസക്കി ദുരൈ വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയും സ്വന്തം നഗ്‌നചിത്രങ്ങളും മറ്റ് അശ്ലീല വീഡിയോകളും നിരന്തരം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇയാളുടെ ശല്ല്യം കാരണം വീട്ടമ്മ ഫോണ്‍ നമ്പറും ഫെയ്സ്ബുക്ക് അക്കൗണ്ടും ബ്ലോക്ക് ചെയ്ത ശേഷം പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പ്രതി അന്പലവയലിലോ പരിസരത്തോ ഉള്ള ആളായിരിക്കുമെന്ന് കരുതി വീട്ടമ്മയുടെ പക്കൽ നിന്നും യുവാവിന്റെ നമ്പർ വാങ്ങി വനിതാ പോലീസ് കോൺസ്റ്റബിളിനെക്കൊണ്ട് യുവാവിനെ വിളിപ്പിച്ചു. കേസുമായി മുന്നോട്ടുപോകാൻ വീട്ടമ്മയ്ക്ക്  താത്പര്യമില്ലാത്തതിനാൽ സ്റ്റേഷനിൽ വിളിച്ച് താക്കീത് ചെയ്ത് വിട്ടയക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ വനിതാ കോൺസ്റ്റബിളിനെയും ഇയാൾ സമാനരീതിയിൽ ശല്യംചെയ്തതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവറുകളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഈറോഡിലാണെന്ന് മനസ്സിലാക്കുകയും പിടികൂടുകയുമായിരുന്നു.

തിരുനെൽവേലി സ്വദേശിയായ യുവാവ് ഈറോഡിൽ വാടകവീട്ടിൽ താമസിച്ചാണ് പെയിൻറിങ്‌ ജോലിക്ക് പോയിരുന്നത്. നിരവധി സ്ത്രീകൾ ഈ യുവാവിന്റെ ശല്യത്തിനിരയായെന്ന സംശയത്തിലാണ് പോലീസ്. ഫെയ്സ് ബുക്കിലെ പബ്ലിക് പ്രൊഫൈലുകളിൽനിന്നാണ് പ്രതി സ്ത്രീകളുടെ പേരും ഫോൺ നമ്പറുകളും എടുത്തിരുന്നത്. സുൽത്താൻബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button