ശ്രീനഗര്‍: കശ്മീരില്‍ കല്ലേറ് നടത്തുന്ന സ്ത്രീകളെ ഇനി വനിതാ കമാൻഡോകൾ നേരിടുമെന്ന് റിപ്പോർട്ട്. ഈമാസം പകുതിയോടെതന്നെ 800 വനിതാ കമാന്‍ഡുകൾ ഉൾപ്പെട്ട പ്രത്യേക യൂണിറ്റിനെ കശ്മീരില്‍ വിന്യസിക്കുമെന്നാണ് സൂചന. ഇവരുടെ പരിശീലനം സി.ആര്‍.പി.എഫ് ട്രെയിനിങ് സെന്ററില്‍ പുരോഗമിക്കുകയാണ്. കശ്മീര്‍ താഴ്‌വരയില്‍ വിന്യസിച്ചിട്ടുള്ള 3.5 ലക്ഷം സൈനികര്‍ക്കൊപ്പമാണ് വനിതാ കമാൻഡോകളും പ്രവർത്തിക്കുക.
Read Also: കശ്മീരില്‍ തീവ്രവാദികളെ നേരിടാന്‍ കേന്ദ്രത്തിന്റെ പുതിയ നീക്കം
ഭീകരവാദികളെ നേരിടുന്ന സൈന്യത്തിനുനേരെ സ്ത്രീകളും കല്ലേറ് നടത്തുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം. പ്ലാസ്റ്റിക്ക് ബുള്ളറ്റുകളും കണ്ണീര്‍വാതക ഷെല്ലുകളും അടക്കമുള്ളവ വനിതാ കമാൻഡോകൾക്ക് നൽകും. രാത്രികാലങ്ങളില്‍ പ്രക്ഷോഭകരെ നേരിടുന്നതിനും കേടുവന്ന ആയുധങ്ങള്‍ അതിവേഗം നന്നാക്കുന്നതും അടക്കമുള്ള പരിശീലനം ഇവർക്ക് നൽകുന്നുണ്ട്.
Post Your Comments