തൊടുപുഴ: ജസ്‌ന തിരോധാനക്കേസ് അന്വേഷണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിക്കാനൊരുങ്ങി കെഎസ് യു. പരിയാരം മെഡിക്കല്‍ കോളെജിലെ ഫീസ് ഘടന പരിഷ്‌കരിക്കുക, കേരള യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഇതിനോടൊപ്പം ഉന്നയിക്കും. ഉപരോധം ലക്ഷ്യം കണ്ടില്ലെങ്കില്‍ കൂടുതൽ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളെജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജസ്‌നയെ കാണാതാകുന്നത്.
Post Your Comments