ആലപ്പുഴ: സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്താൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളായ കെ.ആർ. ഗൗരിയമ്മയ്ക്ക് ഇന്ന് നൂറാം പിറന്നാൾ. ഗൗരിയമ്മയുടെ നൂറാം പിറന്നാൾ ആഘോഷങ്ങൾക്ക് ഇന്ന് ആലപ്പുഴയിൽ തുടക്കമാകും. ആലപ്പുഴ റെയ്ബാനില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 11ന് ഗൗരിയമ്മ പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടും. ഗൗരിയമ്മക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഇന്നലെ മുതൽ എത്തിത്തുടങ്ങിയിരുന്നു.
Read also:ജനങ്ങളെ ആശങ്കയിലാഴ്ത്തി പാചക വാതക വിലയിൽ വീണ്ടും വർദ്ധനവ്
രാഷ്ട്രീയ ജീവിതത്തില്‍ നാടിനും ജനങ്ങള്‍ക്കും നിസ്തുലമായ സംഭാവനകള്‍ നല്കിയ നേതാവാണ് ഗൗരിയമ്മയെന്ന് ഭാര്യയുമൊത്ത് എത്തിയ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന് പറഞ്ഞു. മന്ത്രി മേഴ്സിക്കുട്ടിയമ്മയും മന്ത്രി ടി.പി. രാമകൃഷ്ണനും സമ്മാനങ്ങളുമായി ഗൗരിയമ്മയെ സന്ദർശിച്ചു.
ശനിയാഴ്ച മുതൽ ചാത്തനാട്ടെ ഗൗരിയമ്മയുടെ വസതിയില്‍ ആശംസകളും സമ്മാനങ്ങളുമായി എത്തുന്നവരുടെ തിരക്കാണ്.
Post Your Comments