അമൃത്സര്‍: കൊന്ന് കുഴിച്ചു മൂടിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് വെട്ടി നുറുക്കി കനാലിൽ എറിഞ്ഞു. ഗുര്‍ദാസ്പൂര്‍ സ്വദേശി ലഡ്ഡി(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 19നായിരുന്നു സംഭവം. ഖുജാല ഗ്രാമത്തിലേക്ക് അമ്മാവനെ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു ലഡ്ഡി.
ALSO READ: വയോധികന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലിരുന്ന് അഴുകി
സംഭവത്തിൽ ദിയാന്‍പൂര്‍ സ്വദേശി സിയ എന്ന ഷരീഫ് മുഹമ്മദ്, ലുധിയാന സ്വദേശി യാക്കൂബ് ഖാന്, ജഹൂര, ഗുര്‍ദാസ്പൂര്‍ സ്വദേശി ജന്നത് അലി, യാക്കൂബ് അലി, ബാഗ് ഹുസൈന് എന്നിവരാണ് പിടിയിലായത്. ദസുവ ജില്ലയിലെ ഹോഷിയാര്‍പൂരിലെ കനാലിലേക്കാണ് വെട്ടി നുറുക്കിയ മൃതദേഹം തങ്ങള്‍ വലിച്ചെറിഞ്ഞതെന്ന് പ്രതികള്‍ പൊലീസില്‍ മൊഴി നല്കി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
മകനെ തട്ടിക്കൊണ്ടു പോയതാവാമെന്ന് പിതാവ് പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. ശനിയാഴ്ചയാണ് പൊലീസ് പ്രതികളെ അവരുടെ വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
Post Your Comments