Uncategorized

വയോധികന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലിരുന്ന്​ അഴുകി

ഇടുക്കി : ബന്ധുക്കൾ എത്താത്തതിനെത്തുടർന്ന് വയോധികന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലിരുന്ന്​ അഴുകി. നെടുങ്കണ്ടം ടൗണിലെ വ്യാപാര സ്ഥാപനത്തിനു സമീപം മരിച്ച നിലയില്‍ ചൊവ്വാഴ്​ച കണ്ടെത്തിയ 70 വയസ്സ്​​ തോന്നിക്കുന്ന വയോധികന്റെ മൃതദേഹമാണ്​ ഉടുമ്പൻചോല താലൂക്ക്​ ആശുപത്രി മോര്‍ച്ചറിയിലിരുന്ന്​ അഴുകിയത്​.

ഇയാളുടെ ബന്ധുക്കളെക്കുറിച്ച്‌ വിവരം ലഭിക്കാത്തതിനാല്‍ ഇന്‍ക്വസ്​റ്റ്​ തയാറാക്കി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധുക്കൾ എത്താത്തതിനെത്തുടർന്ന് മൃതദേഹം മറവു ചെയ്യുന്നതിന് പോസ്​റ്റ്​മോര്‍ട്ടം നടപടി ആരംഭിച്ചതോടെയാണ്​ ഫ്രീസര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.

Read also:ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഫ്രീസര്‍ തുറന്നതോടെ ആശുപത്രിയിലും പരിസരത്തും രൂക്ഷഗന്ധം​ വമിച്ചു​. ആശുപത്രിയില്‍ വൈദ്യുതി മുടക്കം പതിവായിരുന്നുവെന്നും യഥാസമയം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാഞ്ഞതാണ് മൃതദേഹം അഴുകാന്‍ കാരണമെന്നുമാണ് കിടപ്പുരോഗികളും മറ്റും പറയുന്നത്.

ചൊവ്വാഴ്ചയാണ് മൃതദേഹം ഇന്‍ക്വസ്​റ്റ് തയാറാക്കി ഫ്രീസറില്‍ സൂക്ഷിച്ചത്. അന്ന് ഫ്രീസറിന് ഒരു തകരാറും ഇല്ലായിരുന്നെന്നും തകരാര്‍ ശ്രദ്ധയില്‍പെട്ടിരുന്നെങ്കില്‍ മൃതദേഹം മറ്റ് ആശുപത്രിയിലേക്ക് മാറ്റുമായിരുന്നെന്നും ആശുപത്രി സൂപ്രണ്ട് ഡോ. മെറിന്‍ പറഞ്ഞു. ഫ്രീസറി​​ന്റെ മോനിറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സെക്യൂരിറ്റി അറിയിച്ചതനുസരിച്ച്‌ പോസ്​റ്റ്​മോര്‍ട്ടത്തിന്​ നടപടിയെടുക്കുകയോ വേറെ ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് പോലീസ് ​ സ്​റ്റേഷനില്‍ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, വെള്ളിയാഴ്ചയാണ് പൊലീസ്​ എത്തിയതെന്ന്​ സൂപ്രണ്ട് പറഞ്ഞു.

പോലീസിന്റെ ഭാഗത്തുനിന്ന്​ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചതെന്നും ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ പോസ്​റ്റ്​മോര്‍ട്ടം അടക്കം നടപടിയെടുത്ത്​ മൃതദേഹം മറവ് ചെയ്യേണ്ട ജോലി പഞ്ചായത്തിനാണെന്നും നെടുങ്കണ്ടം സി.ഐ അയ്യൂബ്ഖാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button