ഇടിമിന്നല്‍ മുന്നറിയിപ്പ് മിക്ക രാജ്യങ്ങളിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്കുന്ന ഒന്നാണ്. എന്നാല്‍ 164 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ബ്രിട്ടനിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഞായറാഴ്ച്ച ഇടിമിന്നലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും വെയ്ല്‍സ് ഭാഗത്തുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ഭാഗത്ത് ശക്തമായ കാറ്റും മഴയും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണിക്കൂറില്‍ 30 മുതല്‍ 40 മില്ലീ മീറ്റര്‍ മഴ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങള്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.
Post Your Comments