കാബൂൾ : ചാവേര്‍ ബോംബ് സ്‌ഫോടനത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ ജലാലാബാദ് നഗരത്തിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാന്‍ സിഖുകാരാണ് കൊല്ലപ്പെട്ടവരില്‍ പത്തുപേര്‍. അതെസമയം നഗരത്തിൽ സന്ദർശനത്തിനെത്തിയ അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി പങ്കെടുത്ത യോഗങ്ങള്‍ നടന്ന പ്രവിശ്യാ ഗവര്‍ണറുടെ വസതിക്ക് മീറ്ററുകള്‍മാത്രം അകലെയായിരുന്നു സ്‌ഫോടനം നടന്നത്. പ്രസിഡന്റ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അഫ്ഗാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 18 ദിവസത്തെ വെടിനിര്‍ത്തല്‍ പിന്‍വലിച്ചതായും താലിബാന്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടി തുടരുമെന്നും ഘനി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയായിരുന്നു ആക്രമണം.
ഞായറാഴ്ച രാവിലെയാണ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഘനി ജലാലാബാദിലെത്തിയത്. രണ്ടു ദിവസം അദ്ദേഹം നങ്ഗാര്‍ഹര്‍ പ്രവിശ്യയിലുണ്ടാവും.
Also read : സ്‌ഫോടനത്തില്‍ തകര്‍ന്ന തുര്‍ക്കി കപ്പല്‍ സൗദി തീരത്ത്
Post Your Comments