കണ്ണൂര്‍•കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കറിമസാല പൊടികളില്‍ മാരക കീടനാശിനി കലര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ട്. എറണാകുളത്തെ റീജനൽ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയില്‍ 25 ശതമാനത്തോളം സാമ്പിലുകളിലും കീടനാശിനി ഗണത്തിൽപെടുന്ന എത്തിയോൺ കലർന്നതായി കണ്ടെത്തി.
കണ്ണൂർ സ്വദേശി ലിയോനാർഡ് ജോണിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്. 2017-18 കാലയളവിൽ എറണാകുളം റീജനൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ച 94 കറിപൗഡർ സാമ്പിളുകളിൽ 22 എണ്ണത്തിലും എത്തിയോൺ കലർന്നതായി കണ്ടെത്തി. മുളകുപൊടി, ജീരകപ്പൊടി തുടങ്ങിയവയിലാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. നേരത്തെ മസാലപ്പൊടികളിൽ മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് നടപടി നേരിട്ടതടക്കമുള്ള കേരളത്തിലെ പ്രമുഖ കമ്പനികളുടെ സാമ്പിളുകളിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
എത്തിയോൺ, എത്തിയോൺ പ്രൊഫേനോഫോസ്, ട്രയാസോഫോസ്, എത്തിയോൺ ക്ലോറോപൈറിഫോസ്, ബിഫെൻത്രിൻ തുടങ്ങിയവ അടങ്ങിയതിനാൽ ഭക്ഷ്യയോഗ്യമല്ലെന്ന് ലബോറട്ടറി റിപ്പോർട്ട് പറയുന്നു. എത്തിയോൺ മനുഷ്യശരീരത്തിൽ അപകടകരമായ അളവിൽ എത്തിയാല്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. കുട്ടികളിൽ വളർച്ചക്കുറവിനും ജനിതകവൈകല്യത്തിനും കരണമാകും. എല്ലിന്റെ വളര്‍ച്ചയ്ക്കും ഇത് തടസമാകും.
കാസിയക്കെതിരെ ഒറ്റയാൾപോരാട്ടം നടത്തുന്നയാളാണ് ലിയോനാർഡ് ജോണ്‍.
Post Your Comments