KeralaLatest News

ഭൂമിയിടപാട് കേസ്; സഭയ്ക്ക് തിരിച്ചടിയുമായി ആദായനികുതി വകുപ്പ്

കൊച്ചി : സീറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് നടപടിയുമായി ആദായനികുതി വകുപ്പ് രംഗത്ത് . ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെ പറ്റിയും അന്വേഷിക്കുന്നു.

കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍. ഇടനിലക്കാരും ഭൂമി വിറ്റവരും പറയുന്ന കണക്കുകളില്‍ വ്യത്യാസമുണ്ട്. റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുകയാണ്. ഇതിന് ശേഷം സഭാതലത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ആദായനികുതി വകുപ്പിന്റെ നീക്കം.

Read also:വെള്ളപ്പൊക്കം, സ്കൂളുകള്‍ക്ക് അവധി: ഗവര്‍ണ്ണര്‍ അടിയന്തിര യോഗം വിളിച്ചു

സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുടെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. ഇടനിലക്കാരനായ ജോസ് കുര്യന്റെ വീട്ടിലാണ് രാവിലെ മുതല്‍ റെയ്ഡ് നടന്നത്. കോട്ടപ്പടിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി റെയ്ഡ് നടന്നത്.

13 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഇടപാടില്‍ സഭക്ക് പകരം ഭൂമി നല്‍കിയ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിലെ ഇലഞ്ഞിക്കല്‍ ജോസ്, കാക്കനാട് വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് റെയ്ഡ് നടന്നത്. ഭൂമിയിപാടിന്റെ കൃത്യമായ കണക്കുകളും ഇടപാട് വഴി ലഭിച്ച പണം എവിടെ പോയെന്ന വിവരവും തേടിയാണ് ആദായ നികുതിയുടെ റെയ്ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button