Latest NewsInternational

‘കറാച്ചി കെ ലോഗ് ഈദ് മാനാനെ കെ ലിയേ’ പറഞ്ഞ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവനായ പാകിസ്ഥാൻ റിപ്പോർട്ടറുടെ മറ്റൊരു ചിരിപ്പിക്കുന്ന വീഡിയോ വൈറലായി

ചാനല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പല മാധ്യമപ്രവര്‍ത്തകര്‍ക്കും ധാരാളം അബന്ധങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാൽ ഇന്ത്യക്കാരെ പോലും പൊട്ടിച്ചിരിപ്പിച്ച റിപ്പോർട്ടർ ആണ് പാകിസ്ഥാനി റിപ്പോർട്ടറായ ചാന്ദ് നവാബ്. ഒരു റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സംഭവിക്കുന്ന തടസ്സങ്ങളും അദ്ദേഹത്തിന്റെ സംഭാഷണങ്ങളുമായിരുന്നു അന്ന് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ‘കറാച്ചി കെ ലോഗ് ഈദ് മാനാനെ കെ ലിയേ.. ‘ എന്നു തുടങ്ങുന്ന വരികള്‍ പറഞ്ഞു തീര്‍ക്കാന്‍ അദ്ദേഹം റയില്‍വേ സ്റ്റേഷനിലെ തിരക്കിനിടയില്‍ ഏറെ നേരം എടുത്തു.

ടേക്ക് എടുക്കാന്‍ നോക്കുമ്പോള്‍ ഓരോരോ തടസ്സങ്ങളും അദ്ദേഹത്തിന് മുന്നില്‍ എത്തുകയായിരുന്നു. ലോകത്തെമ്പാടും ഉള്ള കോടിക്കണക്കിന് ആളുകളായിരുന്നു ചാന്ദിന്റെ ആ റിപ്പോര്‍ട്ട് കണ്ട് ചിരിച്ചത്. സല്‍മാന്‍ഖാന്റെ ബജ്രംഗി ഭായിജാന്‍ എന്ന ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി വരുന്നു നവാസുദ്ധീന്‍ സിദ്ധീഖി ചാന്ദ് നവാബിന്റെ വൈറലായ റിപ്പോര്‍ട്ടിങ്ങിനെ ചിത്രത്തില്‍ അനുകരിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു രസകരമായ വീഡിയോയുമായി ചാന്ദ് നവാബ് തിരിച്ചെത്തിയിരിക്കുന്നു.

റയില്‍വേ സ്റ്റേഷനിലെ റിപ്പോര്‍ട്ടിങ്ങായിരുന്ന ആദ്യഘട്ടത്തിലെ ഹിറ്റെങ്കില്‍ ഇപ്പോള്‍ രസകരമായ മറ്റൊരു വീഡിയോ ആണ് ചാന്ദ് നവാബിന്റേതായി പുറത്തിറങ്ങിയിരിക്കുന്നത്. കറാച്ചിയിലെ ഒരു പാന്‍വില്‍പ്പന സ്ഥാപനത്തിലെ വാര്‍ത്ത അവതരിപ്പിക്കുന്നതിനിടയില്‍ സംഭവിക്കുന്ന അമളികളാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. നവാബ് ശരിയായി റിപ്പോർട്ട് ചെയ്യുമ്പോൾ മറ്റുള്ളവർ തെറ്റിക്കും. അവസാനം മറ്റുള്ളവർ ശരിയാക്കുമ്പോൾ നവാബ് തെറ്റിക്കും. ഇതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വീഡിയോ കാണാം:

shortlink

Post Your Comments


Back to top button