KeralaLatest News

കേരള സർക്കാർ ആരോഗ്യമേഖലയിൽ അമ്പേ പരാജയം – രേണു സുരേഷ്

ആലപ്പുഴ•കേരള സർക്കാർ ആരോഗ്യമേഖലയിൽ അമ്പേ പരാജയം ആണെന്നും രോഗങ്ങളുടെ പരീക്ഷണ ശാലയായി കേരളം മാറിയെന്നും മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ രേണുസുരേഷ്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ഗവണ്മെന്റ് ആശുപത്രികളിൽ ഗവ.ഫണ്ട് ഉപയോഗിക്കുന്നില്ല. ഡോക്ടർമാരെയും മറ്റു പാരാമെഡിക്കൽ സ്റ്റാഫുകളെയും നിയമിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.ആശുപത്രികളിൽ വരുന്ന രോഗികൾക്ക് ആവശ്യമുള്ള സൗകര്യങ്ങൾ നൽകാതെ സ്വകാര്യ ആശുപത്രികളിലേക്കും ലാബുകളിലേക്കും റഫർ ചെയ്ത് അവരുടെ ഏജന്റുമാരായി ചില ഡോക്ടർമാർ പ്രവർത്തിക്കുന്നത് അനുവദിച്ചുകൂടാ. ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കണമെന്നും പാരിതോഷികം വാങ്ങിയുള്ള ചികിത്സാരീതി അവസാനിപ്പിക്കണമെന്നും രേണു സുരേഷ് ആവശ്യപ്പെട്ടു.

കലവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ രോഗികളോട്‌ കാണിക്കുന്ന അവഗണനയ്‌ക്കെതിരെയും , ഡോക്ടർമാർ സ്വകാര്യ ആശുപത്രികളുടെ ഏജന്റായി പ്രവർത്തിക്കുന്നതിനെതിരെയും ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്. മഹിളാ മോർച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കലവൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രേണു സുരേഷ്.

മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് സുമ ചന്ദ്രബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ് മുഖ്യ പ്രഭാഷണം നടത്തി.

മഹിളാ മോർച്ച ജില്ലാ കമ്മറ്റി അംഗം ബിന്ദു വിനയൻ, ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ, മോർച്ച ജനറൽ സെക്രട്ടറി പ്രതിഭ , മറ്റു ഭാരവാഹികളായ റോഷ്‌നി പ്രമോദ്, കവിത,രമ, രോഷ്നി,ബീന, ജയലത,അശ്വതി പാർട്ടി മണ്ഡലം ഭാരവാഹികളായ രേണുക, ഉഷാ സാബു, ബിന്ദു വിലാസൻ, രഞ്ചൻ പൊന്നാട്, ഐ.മോഹനൻ, കെ.ജി.പ്രകാശ്,ആർ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button