വിവാഹിതരായ സ്ത്രീകള്‍ക്ക് പൊതുവേയുള്ളൊരു സംശയമാണ് ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭധാരണമാണോ എന്നത്. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ് എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്രമം തെറ്റിയുള്ള ആര്‍ത്തവം കല്ല്യാണം കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഒരു പേടി തന്നെയാണ്.
എന്നാല്‍ അത്തരത്തിലുള്ള യാതൊരു സംശയവും ഒരു പെണ്‍കുട്ടികളും മനസില്‍ കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യമില്ല. കാരണം ആര്‍ത്തവം മുടങ്ങുന്നതിന് ഗര്‍ഭധാരണം മാത്രമല്ല കാരണം. നമ്മുടെ മാനസിക സമ്മര്‍ദ്ദവും ദിനചര്യകളും അതിന് കാരണമാകും. പ്രധാനമായും ആര്‍ത്തവം മുടങ്ങാനുള്ള കാരണങ്ങളാണ് ചുവടെ കൊടുക്കുന്നത്.
തലവേദനയാണ്. ശാരീരിക ബന്ധത്തിലേര്‍പ്പെടാതെയുള്ള ആര്‍ത്തവ ക്രമക്കേടിന് കാരണങ്ങള്‍ പലതാണ്.
1, മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ആര്‍ത്തവം മുടങ്ങന്നതിനും വൈകുന്നതിനുമുള്ള കാരണമാണ്.
2,ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്കു നയിക്കുന്നു.
3,സ്ഥിരമായി കഴിക്കുന്ന ചിലമരുന്നുകള്‍ നിങ്ങളുടെ മാസ മുറതെറ്റാന്‍ കാരമണാകും.
4, ഗര്‍ഭനിരോധന ഗുളികളുടെ സ്ഥിരമായ ഉപയോഗം ആര്‍ത്തവം തെറ്റിക്കും.
5,മുലയൂട്ടുന്ന സ്ത്രീകളില്‍ ആര്‍ത്തവം വൈകുന്നത് സ്വഭാവികമാണ്.
6,പെട്ടന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം നിങ്ങളുടെ മാസമുറയുടെ ക്രമം തെറ്റിക്കും.
7,ചില ഭക്ഷണക്രമങ്ങളും കഠിനമായ വ്യായാമങ്ങളും മാസമുറ നേരത്തെ വരാനോ വൈകാനോ കാരണമാണ്.
8, തൈറോയിഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ ആര്‍ത്തവം തെറ്റാന്‍ കാരണമാണ്.
9,ആര്‍ത്തവ വിരാമം അടുക്കും തോറും ആര്‍ത്തവക്രമക്കേടുകള്‍ സ്ത്രീകളില്‍ പതിവാണ്.
Post Your Comments