നാളുകളായുള്ള പ്രതിഷേധത്തിന് ഫലം കണ്ടതിന്റെ ആഹ്ലാദത്തിലാണ് ഇറാനിലെ വനിതകള്‍. ഏതാനും ദിവസം മുന്‍പ് ഇറാന്‍ ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ ഇറാനിലെ വനിതകള്‍ വര്‍ഷങ്ങളായി നടത്തിയ പ്രതിഷേധത്തിന് തിരശീല വീഴുകയാണ്.
ഇറാനിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ പോയി മത്സരം കാണുവാന്‍ ഇവിടുത്തെ വനിതകള്‍ക്ക് അനുവാദമില്ലായിരുന്നു. 1979ലാണ് അവസാനമായി ഇവിടെ സ്ത്രീകള്‍ മത്സരം കാണുവാന്‍ സ്‌റ്റേഡിയത്തില്‍ കയറിയത്. സ്ത്രീകള്‍ക്ക് സ്‌റ്റേഡിയത്തില്‍ കയറി മത്സരം കാണുന്നതിന് നിയമപരമായി തടസ്സമില്ല. എന്നാല്‍ മതപരമായ നിയന്ത്രണങ്ങളുള്ളതിനാലാണ് ഇവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനമില്ലാതിരുന്നത്.
കഴിഞ്ഞ വര്‍ഷം മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ച 35 വനിതകള്‍ക്കെതിരെ ഇറാന്‍ നടപടി എടുത്തിരുന്നു. ഇത്തരത്തിലുള്ള നിയന്ത്രണത്തിനാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തിയത്. ഇളവ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ബുധനാഴ്ച്ച ഇറാനിലെ ആസാദി സ്റ്റേഡിയത്തില്‍ മത്സരം വീക്ഷിക്കാന്‍ ഒട്ടേറെ സ്ത്രീകളാണ് എത്തിയത്.
Post Your Comments