ദമാം: സൗദി അറേബ്യയിലെ അബു ഹൈദ്രിയയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് രക്ഷയായി ഇന്ത്യന്‍ എംബസി. കോട്ടയം തലയോലപ്പറമ്ബ് സ്വദേശി രാജീവ്, കൊല്ലം ഓച്ചിറ സ്വദേശി ജയകുമാര്‍, എടപ്പാള്‍ സ്വദേശി അബ്ദുള്‍ അസീസ്, ഉത്തര്‍ പ്രദേശ് സ്വദേശികളായ ലാല്‍ജിത് യാദവ്, മുഹമ്മദ് ഉസ്മാന്‍, ഹന്‍സ്രാജ് കുമാര്‍, ഹേം ലാല്‍, നേപ്പാള്‍ സ്വദേശി ഗുരുങ്ങ് ബിസോ ബഹദൂര്‍ എന്നിവരാണു പോര്‍ട്ടബിള്‍ ക്യാബിനില്‍ കുടുങ്ങിക്കിടക്കുന്നത്.
Also Read : സൗദിയിൽ സ്ത്രീകൾക്ക് ലൈസൻസ്; വീട്ടുജോലിക്കാരുടെ കാര്യത്തിൽ തീരുമാനം ഇങ്ങനെ
ഇവര്‍ ജോലി ചെയ്തിരുന്ന ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന് അധികൃതര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്പോണ്‍സര്‍ ഇവരെ കൈയൊഴിയുകയായിരുന്നു. ഏഴു മാസമായി കമ്പനി അടഞ്ഞുകിടക്കുന്നതിനാല്‍ ജോലിയോ ശമ്ബളമോ മതിയായ ആഹാരമോ വെള്ളമോ ഇല്ലാതെയാണ് അവര്‍ അവിടെ ജീവിച്ചിരുന്നത്.
Also Read : ഇന്ത്യന്‍ എംബസിയുടെ ശക്തമായ ഇടപെടല്‍: നിമിഷയ്ക്ക് ജീവന്‍ തിരിച്ച് കിട്ടും
നിരവധി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പ്രശ്നം ഏറ്റെടുത്തതോടെയാണ് ഇടപെടാന്‍ എംബസി തീരുമാനിച്ചത്. എംബസി ഓഫീസര്‍ അനില്‍ നോട്ടിയാലിന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥനായ നസീം ഇവരെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കി. ഉടന്‍ തന്നെ തിരിച്ച് നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുങ്ങിക്കിടക്കുന്നവര്‍.
Post Your Comments