നെയ്മറെ മത്സരത്തിലെ ഒഫിഷ്യല്‍സ് കൃത്യമായി ശ്രദ്ധിക്കണമെന്ന ആവശ്യവുമായി മെക്സിക്കന്‍ മധ്യനിര താരം ആന്ദ്രേ ഗുവാര്ഡാഡോ രംഗത്ത്. കോസ്റ്റാറിക്കക്കെതിരായ മത്സരത്തില്‍ നെയ്മര്‍ക്കനുകൂലമായി വിധിച്ച പെനാല്‍ട്ടി റഫറി നിഷേധിക്കുകയും സെര്‍ബിയക്കെതിരായ മത്സരത്തിൽ ഒരു ഫൗളിനിടെ നെയ്മർ കാണിച്ച പ്രകടനങ്ങളുടെയും പശ്ചാത്തലത്തിലാണ് ആന്ദ്രേയുടെ വിമർശനം.
Read Also: നെയ്മര്‍ ചതിയനോ? മുന്‍ ബാഴ്സ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
നെയ്മര്‍ ആരാണെന്ന് തങ്ങള്‍ക്കു കൃത്യമായി അറിയാമെന്നും എന്നാല്‍ ഫിഫയും മാച്ച് ഒഫിഷ്യല്സുമാണ് അതിൽ തീരുമാനമെടുക്കേണ്ടതെന്നും ആന്ദ്രേ ഗുവാര്ഡാഡോ പറയുകയുണ്ടായി. ചെറിയ ഫൗളിനോടു പോലും ഓവറായി പ്രതികരിച്ച് ഗ്രൗണ്ടിലേക്ക് വീഴുന്നതാണ് നെയ്മറുടെ രീതി. അതിനാൽ റഫറിമാരുടെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ വേണമെന്നും വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും താരം ആവശ്യപ്പെട്ടു.
Post Your Comments