FootballSports

ഫിഫ ലോകകപ്പിൽ ഇന്ന് മുതൽ പ്രീക്വാർട്ടർ ആവേശം

മോസ്‌കോ: ലോകകപ്പിലെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾക്ക് വിരാമമായതോടെ ഇന്ന് മുതൽ ടീമുകളും ആരാധകരും പ്രീക്വാർട്ടർ ആവേശത്തിലേക്ക്. ജർമനി ഒഴികെയുള്ള വമ്പൻ ടീമുകളെല്ലാം പ്രതീക്ഷിച്ച പോലെ തന്നെ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. പ്രീക്വാര്‍ട്ടര്‍ മുതല്‍ കളി കാര്യമാകും. ഇന്നു മുതൽ ടീമുകൾ കളി കൂടുതൽ ഗൗരവത്തോടെ കണ്ടു തുടങ്ങും, അതോടെ ആവേശം ഇരട്ടിക്കുമെന്ന കാര്യം ഉറപ്പാണ്. പ്രീക്വാർട്ടർ മുതൽ നോക്കൗണ്ട് റൗണ്ടുകൾ ആയതിനാൽ മോശം കളി പുറത്തെടുത്താൽ നാട്ടിലേക്ക് മടങ്ങാം.

ആദ്യ റൗണ്ടിൽ പല പ്രമുഖ ടീമുകൾ നന്നേ വിയർത്താണ് മുന്നേറിയത്. ഇവർ എന്തൊക്കെ മാറ്റം തങ്ങളുടെ കളിയിൽ കൊണ്ടുവരും എന്നുള്ളതും കാണാവുന്നതാണ്. ഇന്ന് ആരംഭിക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളിൽ സൂപ്പർതാരങ്ങളായ ലയണല്‍ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളത്തിലിറങ്ങും. ഇരുവരും ശക്തരായ എതിരാളികള്‍ക്കെതിരെയാണ് മത്സരിക്കാനിറങ്ങുന്നത്.

Read also:ജീവൻ മരണ പോരാട്ടത്തിൽ ഗോളടിച്ച് അർജന്റീനയെ മുന്നിലെത്തിച്ച് മെസ്സി

ഗ്രൂപ്പ് സി യിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാന്‍സും ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മിലാണ് ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരം. ഫുട്ബോളിലെ അതികായരായ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ തുല്യശക്തികളുടെ പോരാട്ടമായി ഇത് മാറും. ഗ്രൂപ്പ് മത്സരങ്ങളിൽ അര്ജന്റീനയെക്കറ്റിലും മികച്ച നിന്നത് ഫ്രാൻസ് ആയിരുന്നതിനാൽ ഫ്രാൻസിനാണ് ഇന്നത്തെ മത്സരത്തിൽ കൂടുതൽ സാധ്യത കല്പിക്കപെടുന്നത്.

മെസ്സിയെ ആശ്രയിച്ചാണ് അർജന്റീന മുന്നോട്ട് പോകുന്നത്. മെസ്സി തിളങ്ങിയില്ലെങ്കില്‍ അര്‍ജന്റീനയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും. പോള്‍ പോഗ്ബയും, കാന്റെയും അടങ്ങുന്ന ഡിഫെൻസ് മെസ്സിയെ പൂട്ടാൻ കിണഞ്ഞു പരിശ്രമിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30നാണു മത്സരം.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വേയും യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും ഏറ്റുമുട്ടും. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിറകിലേറി പ്രീക്വാർട്ടറിലെത്തിയ പോർട്ടുഗലിന് അദ്ദേഹത്തിന്റെ പ്രകടനം തന്നെ ആയിരിക്കും നിർണായകം. എന്നാല്‍, ടീമെന്ന നിലയില്‍ ഉറുഗ്വേ ഗ്രൂപ്പ് മത്സരങ്ങളില്‍ വളരെയധികം മികച്ച രീതിയിൽ ആണ് പത്തു തട്ടിയത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:30നു ആണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button