India

സിപിഎം-കോണ്‍ഗ്രസ് സഹകരണത്തില്‍ പുതിയ ട്വിസ്റ്റ്

ന്യൂഡല്‍ഹി: സിപിഎം-കോണ്‍ഗ്രസ് സഹകരണത്തില്‍ പുതിയ ട്വിസ്റ്റ്. പാര്‍ട്ടിക്ക് നഷ്ടക്കച്ചവടമാണന്ന് തിരിച്ചറിഞ്ഞതോടെ സിപിഎം ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി ഇനി സഹകരിക്കേണ്ടെന്ന നിലപാടിലാണ്. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. എന്നാല്‍ ഇനി ഇത്തരത്തില്‍ ഒരു ധാരണയ്ക്കുമില്ലെന്ന നിലപാടിലാണ് സിപിഎം ബംഗാള്‍ ഘടകം.

READ ALSO: കോണ്‍ഗ്രസിനോടുള്ള നയം മാറണമെന്ന് സിപിഎം ബംഗാള്‍ ഘടകം

നവംബറില്‍ സംസ്ഥാനത്തെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിപിഎമ്മിന്റെ പുതിയ നിലപാട്. തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് സിപിഎം തീരുമാനം. ഇതോടെ ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസും തീരുമാനിക്കുകയായിരുന്നു.

സംസ്ഥാനത്ത് പാര്‍ട്ടി സ്വന്തംനിലയ്ക്ക് മല്‍സരിക്കുമെന്നും ആരുമായും സഖ്യം സംബന്ധിച്ചു ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇടതുമുന്നണി ചെയര്‍മാനും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായി ബിമന്‍ ബോസ് പറഞ്ഞു.

2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന പഞ്ചായത്ത്, ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും സിപിഎമ്മും ഔദ്യോഗികമായി സഖ്യമില്ലായിരുന്നെങ്കിലും സഹകരിച്ചാണ് മത്സരിച്ചിരുന്നത്. തനിച്ചു മത്സരിക്കാനുള്ള സിപിഎം തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസിന് ഗുണംചെയ്യുമെന്നു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ ചൗധരി പറഞ്ഞു. സിപിഎം സഹകരണം മൂലം നിയമസഭാ തെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിനായിരുന്നു നേട്ടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button