കൊല്‍ക്കത്ത: ബംഗാളില്‍ വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തീരുമാനിച്ചു. രണ്ടു സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ സിപിഎമ്മും മത്സരിക്കും.നവംബര്‍ 25നാണ് വോട്ടെടുപ്പ്. അതേസമയം ഉപതെരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടാന്‍ ധാരണയായതായി സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥിരീകരിച്ചു. ഇതു സഖ്യമല്ലെന്നും തെരഞ്ഞെടുപ്പു ധാരണ മാത്രമാണെന്നും നേതാക്കള്‍ വിശദീകരിച്ചു.
കാളിയാഗന്‍ജ്, ഖരഗ്പുര്‍, കരിംപുര്‍ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ പ്രമാത്നാഥ് റോയിയുടെ മരണത്തെത്തുടര്‍ന്നാണ് കാളിയാഗന്‍ജില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. ബിജെപിയുടെ ദിലീപ് ഘോഷ് എംപിയായതിനെത്തുടര്‍ന്നാണ് ഖരഗ്പുരില്‍ ഒഴിവു വന്നത്.
Post Your Comments