ഹൈദരാബാദ്: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ കാണിച്ച് ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. 2017ലാണ് സംഭവം നടന്നത്. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ഒരു പാര്‍ട്ടിക്കിടെ മദ്യം നല്‍കി പെണ്‍കുട്ടിയെ അബോധാവസ്ഥയിലാക്കിയത്. തുടര്‍ന്ന് മൂവരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുകയും ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു.
ദൃശ്യങ്ങള്‍ ലഭിച്ച മറ്റൊരു കുട്ടി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തെന്നും പരാതിലുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവം. രണ്ട് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ജന്‍മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടു പോവുകയും അവിടെ നിന്ന് മദ്യം കഴിപ്പിച്ചശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. പ്രതികളായ വംശി, ശിവ റെഡ്ഢി എന്നിവര്‍ ഇൗ ദൃശ്യങ്ങള്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും കൈമാറി.
പീഡനം താങ്ങാവുന്നതിലുമധികം ആയപ്പോള്‍ സംഭവം പെണ്‍കുട്ടി മാതാപിതാക്കളോട് തുറന്നുപറയുകയായിരുന്നു. പെൺകുട്ടിയും മാതാപിതാക്കളും കൃഷ്ണ ജില്ലയിലുള്ള കോളേജ് മാനേജ്‌മെന്‍റിന് പരാതി നല്‍കിയെങ്കിലും വീഡിയോ കളഞ്ഞ ശേഷം പെണ്‍കുട്ടിയോട് മാപ്പ് പറയാന്‍ മാത്രമാണ് പ്രതികളോട് മാനേജ്‌മെന്‍റ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു .
അതേ സമയം തങ്ങള്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസില്‍ അറിയിക്കാതിരുന്നത് പെണ്‍കുട്ടിയെ സമൂഹമധ്യത്തില്‍ വെളിപ്പെടുത്താതിരിക്കുന്നതിനും പ്രതികളായ വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയും ആണെന്ന് കോളജ് അധികൃതര്‍ വിശദീകരിക്കുന്നു.
Post Your Comments