Gulf

സുപ്രധാന നേട്ടവുമായി എയർ ഇന്ത്യ എക്സ്പ്രസ്

കുവൈറ്റ് സിറ്റി : സുപ്രധാന നേട്ടം കൈവരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ലോകത്തെ യാത്രാനിരക്കു കുറഞ്ഞ വിമാനങ്ങളിൽ മൂന്നാം സ്ഥാനമാണ് കമ്പനി സ്വന്തമാക്കിയത്. ഫ്രഞ്ച് വെബ്സൈറ്റായ ‘റിയോ2 ഗോ 200 വിമാനക്കമ്പനികളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലൂടെയാണ് ഈ നേട്ടം തേടിയെത്തിയത്. കിലോമീറ്ററിന് ശരാശരി 0.08 ഡോളറാണ് (5.52 രൂപ) കമ്പനി ഈടാക്കുന്നത്. കുറഞ്ഞ നിരക്കുള്ള 24വിമാനങ്ങളും ഏഷ്യയിലോ മധ്യപൂർവ ദേശങ്ങളിലോ ഉള്ളവയാണ് എന്ന് സർവേയിൽ പറയുന്നു.

ഓസ്ട്രേലിയയിലെ ടൈഗർ എയർ ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 4.14 രൂപയാണ് കിലോമീറ്ററിന് ശരാശരി കമ്പനി ഈടാക്കുന്നത്. ലേഷ്യയിലെ എയർ ഏഷ്യ 4.83 രൂപയും ഇന്തൊനീഷ്യയിലെ എയർ ഏഷ്യ 6.21 രൂപയും,കുവൈത്ത് എയർവേയ്സ് 7.59 രൂപയും സൗദി എയർലൈൻ 8.97 രൂപയുമാണ് ഈടാക്കുന്നത്.

Also read : പുതിയ ഫോൺ വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് : കിടിലന്‍ ഓഫറുമായി ആമസോണ്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button