കൊട്ടാരക്കര: റെയിൽവെ സ്റ്റേഷനിൽ യുവതിക്കു നേരെ ആസിഡ് ആക്രമണം. കന്യാകുമാരി-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരിയായ യുവതിക്ക് നേരെ ട്രെയിൻ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്നപ്പോൾ പുനലൂര്‍ സ്വദേശിയായ അരുണ്‍ എന്ന യുവാവാണ് ആസിഡ് ഒഴിച്ചത്. സമീപത്തിരുന്ന അലോഷ്യസ് എന്ന യുവാവിനും പൊള്ളലേറ്റിട്ടുണ്ട്.
Read Also: വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം
ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.ആക്രമണം നടത്തിയ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു
Post Your Comments