Kerala

അ​മ്മ​യി​ല്‍ ജ​നാ​ധി​പ​ത്യ​മ​ല്ല, ഏ​കാ​ധി​പ​ത്യ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് വൈ​ശാ​ഖ​ന്‍

കൊച്ചി : സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന് നാല് നടിമാർ രാജിവെച്ചതും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരുന്ന സംഭവത്തെയും വിമർശിച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ.

അ​മ്മ​യി​ല്‍ ജ​നാ​ധി​പ​ത്യ​മ​ല്ല, ഏ​കാ​ധി​പ​ത്യ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സം​ഘ​ട​ന​യു​ടെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ നി​ല​പാ​ട് സ്വീ​ക​രി​ച്ച്‌ രാ​ജി സ​മ​ര്‍​പ്പി​ച്ച ന​ടി​മാ​ര്‍ കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന നാ​യി​ക​മാരാണെന്നും വൈശാഖൻ പറഞ്ഞു. ഒ​രു ന​ട​ന്‍ മാ​ത്ര​മാ​ണ് ഈ ​ന​ടി​മാ​ര്‍​ക്കു പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്. ബാ​ക്കി​യു​ള്ള​വ​ര്‍ എ​ന്തു ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഘ​ട​ന​യി​ലെ ഇ​ട​തു​പ​ക്ഷ പ്ര​തി​നി​ധി​ക​ളെ​ങ്കി​ലും രാ​ജി​വ​ച്ച ന​ടി​മാ​ര്‍​ക്കൊ​പ്പം നി​ല​കൊ​ള്ളേ​ണ്ട​താ​യി​രു​ന്നു- വൈ​ശാ​ഖ​ന്‍ പ​റ​ഞ്ഞു.

Read also:‘അ​വ​ള്‍​ക്കൊ​പ്പ​മ​ല്ല, ഞാ​നും അ​വ​ളാ​ണ്’: ദീപ നിഷാന്ത്

ക​ഥാ​പ​ത്ര​ങ്ങ​ളി​ലൂ​ടെ ന​ട​ന്‍​മാ​ര്‍ സൃ​ഷ്ടി​ച്ചെ​ടു​ത്ത ആ​ദ​ര്‍​ശ​ങ്ങ​ളെ ത​ക​ര്‍​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. എഴുത്തുകാരൻ ടി പത്മനാഭനും ഈ വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button