Latest NewsKeralaNews

കഞ്ഞികുടിക്കാന്‍ പോലും വകയില്ലാത്ത സ്ഥാപനമാണ് കെഎസ്ആര്‍ടിസിയെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തി ഗതാഗത മന്ത്രി. പുതിയ നിയമനങ്ങളോന്നും സാധ്യമാകില്ലെന്നും കഞ്ഞി കുടിക്കാന്‍ പോലും വകയില്ലാത്ത സ്ഥാപനമാണ് കെഎസ്ആര്‍ടിസിയെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ ഒഴിവില്‍ അഡൈ്വസ് മെമ്മോ കൈപറ്റിയ ഉദ്യോഗര്‍ഥികളോട് അനുഭാവമുണ്ട്. പക്ഷേ ജോലി നല്‍കാന്‍ കഴിയില്ല. അവര്‍ കോടതിയെ സമീപിച്ചാലും നിയമപരമായി നേരിടുമെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള നിയമനം നിരോധിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നേരത്തെ ശരിവെച്ചിരുന്നു. ഇതോടെ ലിസ്റ്റില്‍ പേര് വന്ന 4051 ഉദ്യോഗാര്‍ഥികളാണ് പ്രതിസന്ധിയിലായത്. കെഎസ്ആര്‍ടിസി അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കമാണ് നിയമനം നിരോധിക്കാനുള്ള പ്രധാന കാരണമെന്ന് അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button