Kerala

ചരക്കു സേവന നികുതിയുടെ ആദ്യ വര്‍ഷം നിരാശാജനകം; തോമസ് ഐസക്

തിരുവനന്തപുരം: ജി.എസ്.ടിയുടെ ആദ്യ വര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജി.എസ്.ടി നടപ്പാക്കിയ രീതിയാണ് കുഴപ്പങ്ങള്‍ക്ക് കാരണമാ‍യത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി നേട്ടമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, സംഭവിച്ചത് നേര്‍വിപരീത കാര്യങ്ങളാണ്. നികുതി കുറഞ്ഞിട്ടും വില കുറഞ്ഞില്ലെന്നും ധനമന്ത്രി പറഞ്ഞു.

ALSO READ: ഇന്ധന വില്‍പന ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാലും വില കുറയില്ല: കാരണം ഇതാണ്

ജി.എസ്.ടിയുടെ ഫലമായി ചെറുകിട വ്യവസായങ്ങള്‍ തകര്‍ച്ചയിലായി.നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധനവ് ഉണ്ടായില്ല. സംസ്ഥാനത്തിന്‍റെ ധനമന്ത്രി നടത്തേണ്ട ഇടപെടലുകളാണ് താന്‍ നടത്തിയത്. ഹോട്ടല്‍ഭക്ഷണ വില, കോഴിവില എന്നിവ കുറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര ഫലം ചെയ്‌തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button