Latest NewsKeralaNews

ഈ സ്ഥലങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ അറിയിപ്പ് പുറപ്പെടുവിച്ചു.

കേരളത്തിലും ലക്ഷദ്വീപിലുമുള്ള തീര പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത ചൊവ്വാഴ്ച്ച വരെ കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിന്റെ പല ഭാഗത്തും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button