ഹൈദരാബാദ്: 20കാരന് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. 45കാരിയായ അമ്മയെ 20കാരനായ മകൻ മദൻ കഴിഞ്ഞ ദിവസമാണ് കൊലപ്പെടുത്തിയത്. ചിട്ടി നടത്തി കടം വരുത്തിയതോടെയാണ് അമ്മയെ മകൻ കൊലപ്പെടുത്തി. ചിട്ടിയിൽ നഷ്ട്ടം വന്നതോടെ എല്ലാം തകർന്നു. ചിട്ടി കെട്ടിയവർ വീട്ടിൽ പണം ആവശ്യപ്പെട്ട് വരാൻ തുടങ്ങി. ഇതോടെ കുടുംബം കടക്കെണിയിലായി. ഇതോടെ ഇവർ സഹോദരന്റെ വീട്ടിലേയ്ക്ക് മാറി.
ALSO READ: എക്സൈസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി; മൃതദേഹം റോഡിലെറിഞ്ഞു
കഴിഞ്ഞ ദിവസം മദൻ അമ്മയെ സ്വന്തം വീട്ടിൽ വരാൻ ആവശ്യപ്പെടുകയായിരുന്നു. ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നാണ് മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മാസങ്ങൾക്ക് മുൻപാണ് ഇവരുടെ മകളുടെ വിവാഹം നടന്നത്. വിവാഹ ആവശ്യങ്ങൾക്കായി ഇവർ ചിട്ടി പൈസ തിരിമറി ചെയ്യുകയായിരുന്നു. സംഭവത്തിൽ സ്ത്രീയുടെ മകനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments