ArticleLatest NewsTechnology

ഒന്നര വര്‍ഷം കൊണ്ട് ജിയോ നേടിയതിന്റെ കണക്കുകള്‍ ആരെയും അമ്പരിപ്പിക്കുന്നത്

രാജ്യത്തെ ടെലികോം സേവന ദാതാക്കള്‍ക്കിടയിലുള്ള മത്സരം കടുത്ത് നില്‍ക്കുന്ന സമയമാണിപ്പോള്‍. അതിനിടയിലാണ് ടെലികോം രംഗത്ത് ചുവടുറപ്പിച്ച് വെറും ഒന്നര വര്‍ഷത്തിനുള്ളില്‍ വിപ്ലവകരമായ ലാഭം കൊയ്ത് റിലയന്‍സ് ഗ്രൂപ്പിന്റെ ജിയോ മുന്നേറുന്നത്. ഈ ചെറിയ കാലയളവിനുള്ളില്‍ ജിയോ കൊയ്ത ലാഭം കണ്ട് ഞെട്ടിയിരിക്കുകയാണ് ടെലികോം മേഖല. ഫ്രീ ഡാറ്റയും മറ്റ് സേവനങ്ങളും വെച്ച് ഓഫറുകളുടെ പെരുമഴ ഉപയോക്താക്കള്‍ക്ക് നല്‍കിയാണ് ജിയോ ഈ വിപ്ലവ നേട്ടം കൈവരിച്ചതെന്നും ഓര്‍ക്കണം. ഒന്നര വര്‍ഷത്തിനുള്ളില്‍ ജിയോ കൊയ്ത ലാഭത്തിന്റെ പിന്നിലെ സൂത്ര വാക്യവും സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ടെലികോം വിപ്ലവിത്തിന്റെതാണ് എന്ന് ഉറപ്പിച്ച് തന്നെ പറയാം.

ഇന്ത്യയിലെ ടെലികോം സേവന ദാതാക്കളില്‍ രണ്ടാം സ്ഥാനമാണ് ഇപ്പോള്‍ ജിയോയ്ക്ക് ലഭിച്ചിരിക്കുന്നതിന്. നേരത്തെ വോഡഫോണ്‍ കയ്യടക്കിയിരുന്ന ഈ സ്ഥാനത്തേക്ക് എത്താന്‍ ജിയോ ഞെട്ടിക്കുന്ന ഓഫറുകളാണ് അവതരിപ്പിച്ചത്. മറ്റ് സേവന ദാതാക്കള്‍ നല്‍കുന്ന ഇന്റര്‍നെറ്റ് ഓഫറിന്റെയും കോളിങ് ഓഫറിന്റെയും പകുതി പോലും നിരക്ക് ഈടാക്കാതെയാണ് ജിയോ ബിസിനസ് ആരംഭിച്ചത്. ശരവേഗത്തിനുള്ളില്‍ ജിയോയ്ക്ക് കൂടുതല്‍ വരിക്കാരെ ലഭിച്ചതും അങ്ങനെ തന്നെ. സ്മാര്‍ട്ട് ഫോണ്‍ കയ്യിലുള്ളവര്‍ പോലും ജിയോയ്ക്ക് വേണ്ടി മാത്രം ഒരു സ്മാര്‍ട്ട് ഫോണ്‍ കൊണ്ടു നടക്കുന്ന സ്ഥിതി വരെ കാര്യങ്ങളെത്തി. ജിയോയുടെ അസൂയാവഹമായ നേട്ടം കണ്ട് ബിസിനസില്‍ പിടിച്ചു നില്‍ക്കാന്‍ പല സേവന ദാതാക്കളും നിരക്കുകള്‍ വെട്ടിക്കുറച്ചെങ്കിലും ജിയോയുടെ അത്ര ഉയരാന്‍ സാധിച്ചില്ല. എന്നാല്‍ രാജ്യത്തെ ടെലികോം സേവന ദാതാക്കളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന എയര്‍ടെല്ലിന് സ്ഥാനം നഷ്ടമാകാതെ പിടിച്ച് നില്‍ക്കുവാന്‍ സാധിച്ചു.

ജിയോയുടെ വിജയത്തിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ജിയോയ്ക്ക് ലഭിച്ച വരുമാനം 6217.64 കോടി രൂപയാണ്. അതിന് മുന്‍പ് ഇത് 5407.19 കോടി രൂപയായിരുന്നു. മൂന്നു മാസത്തിനുള്ളില്‍ 14.99 കോടി രൂപയുടെ കുതിപ്പ് ജിയോയ്ക്ക് ലഭിച്ചുവെന്നത് റെക്കോര്‍ഡ് നേട്ടമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷമായി രാജ്യത്തെ ടെലികോം മേഖലയില്‍ മികച്ച ഓഫര്‍ കൊണ്ടു വരികയും ഏറ്റവും കൂടുതല്‍ വരിക്കാരുമുള്ള എയര്‍ടെല്ലിന് നിലവില്‍ വരുമാനം 7086.49 കോടി ആണെന്നതും ഈ അവസരത്തില്‍ ഓര്‍ക്കണം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇത് 7825.36 കോടി രൂപയായിരുന്നു. 9.44 ശതമാനം ഇടിവാണ് എയര്‍ടെല്ലിന് സംഭവിച്ചത്. ഇത് ജിയോ വൈകാതെ തന്നെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുമോ എന്നുള്ളതിന്റെ സൂചനയാണ്.

ഓഫറുകളുടെ എണ്ണം കൂട്ടി ജിയോ മത്സരത്തില്‍ മുന്നേറുമ്പോള്‍ മുന്‍പ് ടെലികോം മേഖല കയ്യടക്കി വെച്ചിരുന്ന വോഡഫോണിനും ഐഡിയയ്ക്കും വന്‍ ഇടിവാണ് സംഭവിച്ചതെന്നും ഓര്‍ക്കണം. 5656.48 കോടിയില്‍ നിന്നും 4937.26 കോടിയിലേക്കാണ് വോഡഫോണ്‍ ഇടിഞ്ഞത്. അതായത് 12.71 ശതമാനത്തിന്റെ ഇടിവ്. 15.02 ശതമാനം ഇടിഞ്ഞ് 4033.49 കോടി രൂപയില്‍ എത്തി നില്‍ക്കുകയാണ് ഐഡിയയുടെ വരുമാനം. ഈ മേഖലയിലേക്ക് ചുവടുറപ്പിച്ച് വെറും ഒന്നര വര്‍ഷത്തിനുള്ളില്‍ 19.62 കോടി വരിക്കാരെയാണ് ജിയോയ്ക്ക് നേടാന്‍ സാധിച്ചത്. രാജ്യത്തെ ടെലികോം മേഖലയിലെ വരിക്കാരുടെ എണ്ണം വെച്ച് നോക്കിയാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നാലാം സ്ഥാനം കരസ്ഥമാക്കുവാന്‍ ജിയോയ്ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ 30.87 കോടി വരിക്കാരുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് എയര്‍ടെല്‍. 22.20 കോടി വരിക്കാരുമായി വോഡഫോണ്‍ രണ്ടാം സ്ഥാനത്തും 19.62 കോടി വരിക്കാരുമായി ഐഡിയ മൂന്നാം സ്ഥാനത്തുമുണ്ട്.

ജിയോയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നേട്ടം, വരാനിരിക്കുന്ന വിപ്ലവകരമായ ഓഫറുകളുടെ സൂചനയാണ്. രാജ്യത്തെ ടെലികോം മേഖലയില്‍ ഇന്ത്യയില്‍ നിന്നും തന്നെ ഉടലെടുത്ത സ്ഥാപനം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നുവെന്നത് ലോകത്തിന് മുന്നില്‍ നമ്മുടെ അഭിമാനം ഏറെ ഉയര്‍ത്തുമെന്നുറപ്പ് .മാത്രമല്ല ഈ നേട്ടം രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ കൊണ്ടുവരുമെന്നതിലും സംശയമില്ല. ലോക സാമ്പത്തിക ശക്തികളില്‍ മുന്‍നിരയിലേക്ക് കുതിക്കുന്ന നമ്മുടെ രാജ്യത്തിന് ജിയോ ഒരു നാഴിക കല്ലായി തീരട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button