കോട്ടയം : കത്തോലിക്ക സഭ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ കന്യാസ്ത്രീയുടെ പരാതി. 2014ൽ കുറവിലങ്ങാട് വെച്ച് ബിഷപ്പ് ബലാത്സംഗം ചെയ്തതായി കോട്ടയം എസ് പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം കന്യാസ്ത്രീക്കെതിരെ ബിഷപ്പും പരാതി നൽകി. കന്യാസ്ത്രീക്കെതിരെ നേരത്തെ അച്ചടക്ക നടപടി എടുത്തിരുന്നെന്നും, അന്നും പരാതി നൽകുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
ഇരു പരാതികളിലും കേസ് എടുത്തു. ആദ്യം ലഭിച്ചത് ബിഷപ്പിന്റെ പരാതിയെന്നും, വൈക്കം ഡിവൈഎസ്പി അന്വേഷിക്കുമെന്നും പോലീസ്.
Also read : മറ്റ് വൈദികര്‍ക്ക് യുവതിയെ എത്തിച്ചു കൊടുത്തു: കുമ്പസാര പീഡനത്തിലെ യഥാര്‍ഥ വില്ലന്‍ ഫാ. ഏബ്രഹാം വര്‍ഗീസ്
Post Your Comments