ജയ്പുര്‍: രാജസ്ഥാനിലെ ജയ്പുരില്‍ മെക്സിക്കന്‍ വനിതയെ പീഡിപ്പിച്ച ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ മാനേജരെ കോടതി പോലീസ് കസ്റ്റഡിയില്‍വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. ഇയാൾ ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ മുറിയില്‍ അര്‍ധരാത്രി അതിക്രമിച്ചുകയറിയതായാണ് പരാതിയില്‍ പറയുന്നത്.
ഹോട്ടലിലെ സിസിടിവി പരിശോധിച്ച പോലീസിന് യുവതിയുടെ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് മെക്സിക്കന്‍ വനിതയുടെ പരാതിയില്‍ കഴിഞ്ഞ ബുധനാഴ്ച ഹോട്ടല്‍ മാനേജര്‍ ഋഷിരാജ് സിംഗിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments