ലണ്ടന്‍: ലണ്ടനിൽ പെരുകി വരുന്ന അക്രമങ്ങളും കുറ്റകൃത്യങ്ങളും മൂലം നഗരം വിടുന്നവർ ഏറെയാണ്. ലണ്ടന്‍ ജീവിതം പലര്‍ക്കും പേടിപ്പെടുത്തുന്ന അനുഭവമായി മാറുകയാണ്. വര്‍ധിച്ചുവരുന്ന വീടുവില സാധാരണക്കാരന് ലണ്ടന്‍ ജീവിതം അസാധ്യമാക്കിയിരിക്കുന്നു. ഓരോ ദിവസവും പെരുകുന്ന കുറ്റകൃത്യങ്ങള്‍ ലണ്ടനെ അല്‍പംപോലും സുരക്ഷിതമല്ലാതാക്കുക കൂടി ചെയ്തതോടെ, ലണ്ടനില്‍നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം ഏറിവരികയാണ്.
2017-ലെ കണക്കുപ്രകാരം, ആറുമാസത്തിനിടെ 3,36,000 പേര്‍ ലണ്ടന്‍ വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറി. ഇക്കാലയളവില്‍ ലണ്ടനിലേക്ക് എത്തിയവരുടെ എണ്ണം 2,29,000 ആണ്. വിദ്യാര്‍ത്ഥികളായും ജോലി തേടിയുമെത്തുന്നവരാണ് ലണ്ടനിലേക്ക് എത്തുന്നവരിലേറെയും. ലണ്ടന്‍ വിട്ടുപോകുന്നവരിലേറെയും പോകുന്നത് ബ്രിട്ടനിലും മറ്റു ഇടങ്ങളിലേക്കുമാണ്.
വീടുവിലയിലുണ്ടായ വര്‍ധനയും ഭാരിച്ച ജീവിതച്ചെലവുമാണ് ലണ്ടനെ ഉപേക്ഷിക്കാന്‍ മലയാളികളടക്കമുള്ള കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നത്.
Post Your Comments